'സംഘി ഡാ'; കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് അലി അക്ബര്‍

Published : May 23, 2019, 09:04 PM ISTUpdated : May 23, 2019, 09:42 PM IST
'സംഘി ഡാ'; കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് അലി അക്ബര്‍

Synopsis

തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്‍റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പന്തയം വയ്ക്കലും ഒരു കലാപരിപാടിയാണ്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറഞ്ഞു തുടങ്ങുന്നവര്‍ വലിയ പന്തയങ്ങള്‍ക്കും മടിക്കാറില്ല. പലരും വാക്ക് പാലിക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ പന്തയത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെ വാക്ക് പാലിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍.

തലസ്ഥാന നഗരത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു അക്ബറിന്‍റെ വാദം. കുമ്മനം പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്‍റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു.

അലി അക്ബറിന്‍റെ കുറിപ്പ്

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു... 
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുതതാം... കമ്മികൾ തോറ്റതിൽ ആഹ്ളാദിക്കാം..

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?