'താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്കോ?' മമ്മൂട്ടിക്കെതിരെ കണ്ണന്താനം

Published : Apr 24, 2019, 11:19 AM ISTUpdated : Apr 24, 2019, 01:46 PM IST
'താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്കോ?' മമ്മൂട്ടിക്കെതിരെ കണ്ണന്താനം

Synopsis

യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമാണെന്ന് കണ്ണന്താനം പ്രതികരിച്ചു.

കൊച്ചി: എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു. 

മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?