വോട്ടർമാരെ ആകർഷിക്കാൻ കെ വി തോമസിനൊപ്പം യോഗാഭ്യാസവുമായി കണ്ണന്താനം

Published : Apr 13, 2019, 03:38 PM IST
വോട്ടർമാരെ ആകർഷിക്കാൻ കെ വി തോമസിനൊപ്പം യോഗാഭ്യാസവുമായി കണ്ണന്താനം

Synopsis

ലോകാരോഗ്യ വാരാചരണ സമാപനത്തിൻറെ ഭാഗമായി ഐഎംഎയും വൈസ് മെൻസ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കണ്ണന്താനത്തിന്റെ യോഗ. 100 പേർ പങ്കെടുക്കുന്ന യോഗാഭ്യാസ പ്രകടനമായിരുന്നു ചടങ്ങിലെ പ്രധാന ഇനം

കൊച്ചി: വോട്ടുറപ്പിക്കാൻ എന്ത് അഭ്യാസവും കാണിക്കാൻ തയ്യാറാണ് ഇപ്പോൾ മിക്ക സ്ഥാനാർത്ഥികളും. യോഗ ചെയ്തും യോഗയെക്കുറിച്ച് ബോധവല്‍ക്കരിച്ചും വോട്ട് തേടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അൽഫോൻസ് കണ്ണന്താനം മടി കാണിക്കാറില്ല. 

ലോകാരോഗ്യ വാരാചരണ സമാപനത്തിൻറെ ഭാഗമായി ഐഎംഎയും വൈസ് മെൻസ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കണ്ണന്താനത്തിന്റെ യോഗ. 100 പേർ പങ്കെടുക്കുന്ന യോഗാഭ്യാസ പ്രകടനമായിരുന്നു ചടങ്ങിലെ പ്രധാന ഇനം.

പരിപാടിക്ക് നിശ്ചയിച്ച സമയത്തു തന്നെ അൽഫോൻസ് കണ്ണന്താനം എത്തി. ക്ഷണിക്കപ്പെട്ട അതിഥികൾ എത്താത്തതിനാൽ ചടങ്ങ് തുടങ്ങാൻ വൈകി. 

കെ വി  തോമസ് എം പിയും ജോൺ ഫെർണാണ്ടസ് എംഎൽഎ അടക്കമുള്ളവരും എത്തിയതോടെ യോഗ ആരംഭിച്ചു. പ്രചാരണത്തിന് പോകേണ്ടതിനാൽ അൽഫോൻസ് കണ്ണന്താനം തിടുക്കത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും ഇടതു സ്ഥാനാർത്ഥി പി രാജീവും പരിപാടിക്കെത്തി. യോഗ ചെയ്തില്ലെങ്കിലും ആശംസകൾ നേർന്ന് പി രാജീവ് മടങ്ങി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?