
കൊച്ചി: ഇടതുപക്ഷത്തിന്‍റെ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്ന് എൻ എസ് മാധവൻ. വയനാട്ടിലെ എൽഡിഎഫ് റാലിയുടെ ഒരു ചിത്രം പങ്കുവച്ചതിന് ശേഷം ട്വിറ്ററിലായിരുന്നു എൻ എസ് മാധവന്‍റെ പരിഹാസം.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് നടത്തിയ റാലി കണ്ടാൽ വയനാട് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. ഈ മാസം നാലിന് വയനാട്ടിൽ രാഹുൽ ഗാന്ധി പ്രകടനപത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ യുഡിഎഫ് നടത്തിയ റാലിയിലെ മുസ്ലീം ലീഗിന്‍റെ പതാകകൾ കണ്ടായിരുന്നു അമിത് ഷായുടെ പരാമർഷം. അമിത് ഷായുടെ പരാമർശം വർഗ്ഗീയമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും കാട്ടി മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ വയനാടിനെക്കുറിച്ചുള്ള പാകിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്നാണ് അമിത് ഷായുടെ നിലപാട്.