ബി ആര്‍ അംബേദ്ക്കറിന്‍റെ പേരക്കുട്ടി ആനന്ദ് രാജ് അംബേദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Published : May 05, 2019, 01:28 PM ISTUpdated : May 05, 2019, 01:31 PM IST
ബി ആര്‍ അംബേദ്ക്കറിന്‍റെ പേരക്കുട്ടി ആനന്ദ് രാജ് അംബേദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Synopsis

ദില്ലി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ സാന്നിധ്യത്തിലാണ്  ആനന്ദ് രാജ്  പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

ദില്ലി: ബി ആര്‍ അംബേദ്ക്കറിന്‍റെ പേരക്കുട്ടിയും റിപ്പബ്ലിക്കന്‍ സേനയുടെ പ്രസിഡന്‍റുമായ ആനന്ദ് രാജ് അംബേദ്ക്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.  ഇതിന് പിന്നാലെ ദില്ലിയിലെ റിപ്പബ്ലിക്കന്‍ സേനയുടെ 7 ലോക്സഭാ സ്ഥാനാര്‍ത്ഥികളെയും പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. ദില്ലി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ സാന്നിധ്യത്തിലാണ് ആനന്ദ് രാജ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ബി ആര്‍അംബേദ്ക്കറിന്‍റെ ആശയങ്ങളെയും സ്വപ്നങ്ങളേയും സാക്ഷാത്ക്കരിക്കാന്‍ കോണ്‍ഗ്രസിന് മാത്രമാണ് സാധിക്കുകയെന്നും അതാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള കാരണമെന്നും ആനന്ദ് രാജ് വ്യക്തമാക്കി. ദില്ലിയിലെ ഏഴു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ആനന്ദ് രാജ് അംബേദ്ക്കറിന്‍റെ  പ്രവേശനം പാര്‍ട്ടിയെ കൂടുതല്‍ ബലപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സഹായിക്കുമെന്നും ദില്ലിയില്‍ എല്ലാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്നും ഷീല ദീക്ഷിത് പ്രതികരിച്ചു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?