
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എപി സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ കാന്തപുരം അനുയായികളെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ജനങ്ങളെ മാനിക്കുന്ന, വര്‍ഗീയതയും അഴിമതിയും പ്രൊത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവില്‍ വരേണ്ടതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവ പുറത്തു വന്നിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണയ്ക്കണമെന്ന സമസ്ത കേരള ജംയത്തുല്‍ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.