മോദിയെ വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുത്: അരവിന്ദ് കെജ്രിവാള്‍

Published : Mar 30, 2019, 10:51 AM ISTUpdated : Mar 30, 2019, 01:14 PM IST
മോദിയെ വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുത്: അരവിന്ദ് കെജ്രിവാള്‍

Synopsis

'ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ദില്ലിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല'

ദില്ലി: മോദിയെ വീണ്ടും വിജയപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുത്. ഒഖ്‍ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ദില്ലിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപയാണ് ദില്ലിയിലെ ജനങ്ങള്‍ നികുതി നല്‍കുന്നത്. എന്നാല്‍ വെറും 325 കോടിയാണ് കേന്ദ്രത്തില്‍ നിന്നും ദില്ലിക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. ആദ്യം ബ്രിട്ടീഷുകാര്‍ രാജ്യത്തെ കൊള്ളയടിച്ചു എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റ് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. 

ദില്ലിയിലെ ജനങ്ങള്‍ക്കായുള്ള പല പദ്ധതികളും രാഷ്ട്രീയ വൈരാഗ്യം മൂലം കേന്ദ്ര സര്‍ക്കാര്‍ തടയുന്നു. ഇത്തവണ മോദിയെ അധികാരത്തില്‍ എത്തിക്കരുത്. വികസന പ്രവര്‍ത്തനങ്ങളില്‍ മോദി തനിക്ക് തടസമാകുന്നതായും കെജ്രിവാള്‍ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?