മത്സരിക്കാന്‍ തയ്യാറായാല്‍ തിരുവനന്തപുരമടക്കം ഏത് സീറ്റും കിട്ടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published : Mar 04, 2019, 04:39 PM ISTUpdated : Mar 04, 2019, 05:42 PM IST
മത്സരിക്കാന്‍ തയ്യാറായാല്‍ തിരുവനന്തപുരമടക്കം ഏത് സീറ്റും കിട്ടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Synopsis

എൻഡിഎയിൽ അഞ്ച് സീറ്റിൽ ബി‍ഡിജെഎസ് മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ താല്‍പര്യമാണെന്നും ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. 

ആലപ്പുഴ: മത്സരിക്കാന്‍ തയ്യാറായാല്‍ തിരുവനന്തപുരമടക്കം ഏത് സീറ്റ് വേണമെങ്കിലും ബിജെപി തരാന്‍ ഒരുക്കമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. സംസ്ഥാനത്ത് ആകെയുള്ള തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യമെന്നും മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ ബിഡിജെഎസ് യോഗത്തിന് ശേഷം ചേര്‍ത്തലയില്‍ പറഞ്ഞു.

മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ താല്‍പര്യമെന്ന് പറഞ്ഞ തുഷാര്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്ന് ആവര്‍ത്തിച്ചു. കിട്ടിയ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. എസ്എന്‍ഡിപിക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‍വ്  ഇല്ലെന്നും സമദൂരമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?