വോട്ടെടുപ്പ് ക്രമക്കേടില്‍ നടപടിയില്ല, തൃണമൂല്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം സ്ഥാനാര്‍ത്ഥി

Published : May 22, 2019, 06:43 AM ISTUpdated : May 22, 2019, 08:22 AM IST
വോട്ടെടുപ്പ് ക്രമക്കേടില്‍ നടപടിയില്ല, തൃണമൂല്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം സ്ഥാനാര്‍ത്ഥി

Synopsis

പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ ഏറ്റവുമധികം പരാതി ഉയർന്ന മണ്ഡലമാണ് ഡയമണ്ട് ഹാർബർ. ഇവിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആയിരുന്നു സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതിന്‍റെ തെളിവുകൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലം സിപിഎം സ്ഥാനാർത്ഥി ഡോ: ഫുവാദ് ഹാലിം. വോട്ടെടുപ്പിന് ശേഷവും സിപിഎം പ്രവർത്തകർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് വലിയ ഭീഷണിയുണ്ടെന്നും ഡോ: ഫുവാദ് ഹാലീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പശ്ചിമ ബംഗാളിൽ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ ഏറ്റവുമധികം പരാതി ഉയർന്ന മണ്ഡലമാണ് ഡയമണ്ട് ഹാർബർ. ഇവിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആയിരുന്നതിനാൽ ടിഎംസി പ്രവർത്തകർ മണ്ഡലത്തില്‍ വൻ തോതിൽ ക്യാംപ് ചെയ്തിരുന്നു. 

353 ബൂത്തുകളിൽ കൃത്രിമം നടന്നതായി ഡോ: ഫുവാദ് ഹാലീം ആരോപിക്കുന്നുണ്ട്. സിപിഎം പോളിംഗ് ഏജന്‍റുമാരെ ഇറക്കിവിട്ട ശേഷം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കള്ളവോട്ടുകൾ ചെയ്തത്. തെളിവുകളോടെ പരാതി നൽകിയിട്ടും തെരഞ്ഞെടു പ്പ് കമ്മീഷൻ നടപടിയെടുത്തില്ല. വോട്ടെടുപ്പിന് ശേഷവും സിപിഎം പ്രവർത്തകർക്ക് തൃണമൂൽ കോൺഗ്രസിൽ നിന്ന് ഭീഷണിയും അക്രമവും നേരിടേണ്ടി വരുന്നുണ്ടെന്നും ഫുവാദ് ഹാലീം പറഞ്ഞു.

അതിനിടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ വ്യാപകമായി ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്ന സാഹചര്യത്തിൽ റീ പോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഡയമണ്ട് ഹാർബറിൽ ബിജെപിയും റീപോളിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?