പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം ധാരണ പരസ്യ സഖ്യത്തിലേക്ക്

By Web TeamFirst Published Mar 16, 2019, 6:11 AM IST
Highlights

25 സ്ഥാനാർത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചു. സിപിഎമ്മിന്‍റെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തില്ല. കോൺഗ്രസിൻറെ നാലു സിറ്റിംഗ് സീറ്റുകളിൽ സിപിഎമ്മും സ്ഥാനാർത്ഥികളെ നിറുത്തില്ല

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം ധാരണ കൂടുതൽ സീറ്റുകളിലേക്ക്. പതിനേഴ് സീറ്റുകൾ ഒഴിച്ചിട്ട് ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തില്ല. പശ്ചിമബംഗാളിൽ നീക്കുപോക്ക് സഖ്യമാകുന്നു. കൂടുതൽ സീറ്റുകളിൽ കോൺഗ്രസ്-സിപിഎം ധാരണ വരും

25 സ്ഥാനാർത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചു. സിപിഎമ്മിന്‍റെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിറുത്തില്ല. കോൺഗ്രസിൻറെ നാലു സിറ്റിംഗ് സീറ്റുകളിൽ സിപിഎമ്മും സ്ഥാനാർത്ഥികളെ നിറുത്തില്ല. ഇതായിരുന്നു പശ്ചിമബംഗാളിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച നീക്കു പോക്ക്. ഇരുപത്തിയഞ്ച് സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇടതുമുന്നണി പുറത്തിറക്കിയത്. 

റായിഗഞ്ചിൽ പിബി അംഗം മൊഹമ്മദ് സലിം മത്സരിക്കും. മറ്റൊരു സിറ്റിംഗ് സീറ്റായ മുർഷിദാബാദിൽ സിറ്റിംഗ് എംപിയായ ബദർദൗസാ ഖാൻ തന്നെ മത്സരിക്കും. ഫുവാദ് ഹലിം, പല്ലബ് സെൻ ഗുപ്ത തുടങ്ങിയവരും പട്ടികയിലുണ്ട്. കോൺഗ്രസുമായി കൂടുതൽ സീറ്റുകളിൽ നീക്ക്പോക്ക് ഉണ്ടാവും. അക്കാര്യത്തിൽ ധാരണയായുണ്ടാക്കാനാണ് 17 സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നത്. ബഷീർഗട്ട്, പുരുലിയ എന്നീ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ധാരണയായാൽ ഇടതുപക്ഷത്തിന്‍റെ സ്ഥാനാർത്ഥികൾ പിൻമാറും. ഒന്നു രണ്ടു മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥികളും ആലോചനയിലുണ്ട്. ഫലത്തിൽ നീക്കുപോക്ക് പശ്ചിമബംഗാളിൽ പരസ്യസഖ്യമായി തന്നെ മാറുകയാണ്.

click me!