രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം; ഇടത് സ്ഥാനാര്‍ത്ഥിയെ പിൻവലിക്കണമെന്ന് ബെന്നി ബെഹ്നാൻ

Published : Mar 31, 2019, 12:22 PM IST
രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം;  ഇടത് സ്ഥാനാര്‍ത്ഥിയെ പിൻവലിക്കണമെന്ന് ബെന്നി ബെഹ്നാൻ

Synopsis

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ഇടത് സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ എൽഡിഎഫ് തയ്യാറാകണമെന്ന് ബെന്നി ബെഹ്നാൻ

കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാൻ. വയനാട്ടിൽ ഇടതു സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യം എൽഡിഎഫ് ആലോചിക്കണം .ഇക്കാര്യത്തിൽ എൽ ഡി എഫ് അനുകൂല തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ എന്നും ബെന്നി ബെഹനാന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരം ആണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും ബെന്നി ബെഹനാന് പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ജയം ഇതോടെ സുനിശ്ചിതം ആയെന്നും യുഡിഎഫ് കണവീനര്‍ പ്രതികരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?