യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ഇപ്പോൾ ഐസിയുവില്‍

Published : Apr 05, 2019, 08:19 AM ISTUpdated : Apr 05, 2019, 10:50 AM IST
യുഡിഎഫ്  സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ഇപ്പോൾ ഐസിയുവില്‍

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെന്നി ബെഹനാനെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. 

തൃശൂര്‍: ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബെഹനാനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. 

ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആൻജിയോപ്ലാസ്റ്റി ചെയ്ത ശേഷം 48 മണിക്കൂർ നിരീക്ഷണത്തിനായി ബെന്നി ബെഹനാനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. പുലർച്ചെ  പ്രചാരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?