കേരളത്തിന് പുറമേ 96 സീറ്റുകളിൽ കൂടി ഇന്ന് വോട്ടെടുപ്പ്

By Web TeamFirst Published Apr 22, 2019, 11:56 PM IST
Highlights

96ൽ 62 സീറ്റുകളിലും 2014ൽ ബിജെപിയായിരുന്നു ജയിച്ചത് ഈ സീറ്റുകളിൽ സംഭവിക്കുന്ന ഏതൊരു കുറവും പശ്ചിമബംഗാൾ, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പുതിയ വിജയങ്ങളിലൂടെ നികത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിക്കു മുന്നിലുള്ളത്.

ദില്ലി: കേരളത്തിനു പുറമെ 96 സീറ്റുകളിലെ വോട്ടെടുപ്പും ഇന്ന് നടക്കും. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് പുറമേ ബിജെപി അധ്യക്ഷൻ അമിത് ഷാ, മുലായം സിങ്ങ് യാദവ്, വരുണ്‍ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.

ഗുജറാത്തിലെ ഇരുപത്തിയാറ് സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തെക്കേ ഇന്ത്യയിലെ വോട്ടെടുപ്പ് ഈ ഘട്ടത്തോടെ പൂര്‍ത്തിയാകും. മുലായം സിംഗ് യാദവ്, വരുൺ ഗാന്ധി, ശിവ്പാൽ യാദവ്, അസം ഖാൻ, ജയപ്രദ തുടങ്ങിയവർ ഉത്തർപ്രദേശിൽ മത്സരരംഗത്തുണ്ട്. പ്രഹ്ളാദ് ജോഷി, സംപിത് പാത്ര, അഭിജിത്ത് മുഖർജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്. 

96ൽ 62 സീറ്റുകളിലും 2014ൽ ബിജെപിയായിരുന്നു ജയിച്ചത് ഈ സീറ്റുകളിൽ സംഭവിക്കുന്ന ഏതൊരു കുറവും പശ്ചിമബംഗാൾ, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പുതിയ വിജയങ്ങളിലൂടെ നികത്തുക എന്ന വെല്ലുവിളിയാണ് നരേന്ദ്രമോദിക്കു മുന്നിലുള്ളത്. കേരളത്തിലെ 20 സീറ്റുകൾ അടക്കം 116 സീറ്റുകളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.

click me!