സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെ സുധാകരൻ കണ്ണൂരിൽ; വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍

Published : Mar 13, 2019, 11:37 AM ISTUpdated : Mar 13, 2019, 11:40 AM IST
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെ സുധാകരൻ കണ്ണൂരിൽ; വൻ സ്വീകരണമൊരുക്കി യുഡിഎഫ്  പ്രവര്‍ത്തകര്‍

Synopsis

ദില്ലിയിൽ നിന്ന് കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരനെ ആവേശം കൊണ്ട് പൊതിഞ്ഞ് യു‍ഡിഎഫ് അണികൾ. റെയിൽവെ സ്റ്റേഷനിൽ ഒരുക്കിയത് വൻ സ്വീകരണം 

കണ്ണൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാൻ ദില്ലിയിൽ നടന്ന പ്രാഥമിക ചര്‍ച്ചകൾക്ക് ശേഷം കണ്ണൂരിൽ വന്നിറങ്ങിയ കെ സുധാകരന് വൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍.സുധാകരനെ വരവേൽക്കാൻ കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ രാവിലെ തന്നെ അണികൾ കാത്തു നിന്നു. മുദ്രാവാക്യങ്ങളും ആരവങ്ങളും കൊടിതോരണങ്ങളുമെല്ലാമായാണ് കെ സുധാകരനെ കണ്ണൂരിലേക്ക് എതിരേറ്റത്. 

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കൾ മത്സരിക്കാതെ മാറിനിൽക്കുന്നതിൽ ഹൈക്കമാന്‍റ് അതൃപ്തി രേഖപ്പെടുത്തിയതോടെ സ്ഥാനാര്‍ത്ഥിയാകാൻ സന്നദ്ധനാണെന്ന് കെ സുധാകരൻ അറിയിച്ചിരുന്നു. കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരൻ മത്സരിക്കുമെന്നും ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികളുമായി ഇടത് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി മുന്നോട്ട് പോകുകയാണ്. ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും കെ സുധാകരനെ കണ്ണൂരിലെ യുഡിഎഫ് അണികൾ സ്ഥാനാര്‍ത്ഥികണക്കെ തന്നെയാണ് എതിരേറ്റത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?