റിമാന്‍റിലുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

Published : Apr 04, 2019, 06:55 AM ISTUpdated : Apr 04, 2019, 06:56 AM IST
റിമാന്‍റിലുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

Synopsis

പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുമ്പാകെ പത്രിക നൽകുക.

കോഴിക്കോട്: റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമർപ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുന്പാകെ പത്രിക നൽകുക. ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്‍റ് ചെയ്തത്. 

അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കൂടിയായ പ്രകാശ് ബാബു ജാമ്യം തേടുന്നത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?