
തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ ബിജെപി-സിപിഎം സംഘര്‍ഷം. ശോഭ സുരേന്ദ്രന്‍റെ സ്വീകരണസ്ഥലത്ത് നടന്ന സംഘഷത്തില്‍ ബിജെപി പ്രവർത്തകന് പരിക്കേറ്റു. കല്ലമ്പലം കണ്ണാട്ടുകോണം കോളനിയിലായിരുന്നു അക്രമം.
കഴിഞ്ഞ ദവസവും ശോഭാ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷം ഉണ്ടായായിരുന്നു. സംഭവത്തില്‍ ബി ജെ പി-സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷത്തിലാണ് എട്ട് പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ബി ജെ പി പ്രവർത്തകരെയും നാല് സി പി എം പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. സംഭവത്തില്‍ ഇരു വിഭാഗങ്ങളിലുമായി 50 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ചൊവ്വാഴ്ച രാത്രിയില്‍ ശോഭാസുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഈ കേസിലാണ് സി പി എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയില്‍ മൂതല ജംഗ്ഷനില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.