രാജ്യത്തിന്റെ മുഖ്യശത്രു ബിജെപി, സംസ്ഥാനത്തിന്റേത് സിപിഎം; തുറന്നടിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍

Published : Apr 14, 2019, 06:46 PM IST
രാജ്യത്തിന്റെ മുഖ്യശത്രു ബിജെപി, സംസ്ഥാനത്തിന്റേത് സിപിഎം; തുറന്നടിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍

Synopsis

തെരെഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനെതിരായ വികാരം വ്യക്തമാവും, ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുറിവ് ഏറ്റവര്‍ നിശ്ചയമായും യുഡിഎഫിന് വോട്ട് ചെയ്യും

കാസര്‍ഗോഡ്: ഒരു പതിനഞ്ച് വര്‍ഷത്തിന് മുന്‍പ് കാസര്‍കോട് എത്തിയിരുന്നെങ്കില്‍ എന്നാണ് മണ്ഡലത്തിലെ ആളുകളുടെ പ്രതികരണത്തില്‍ നിന്ന് മനസിലാവുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. പതിനായിരക്കണക്കിന് ആളുകളാണ് പിന്തുണയും സഹകരണവുമായി എത്തുന്നത്. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മുറിവ് ഏറ്റവര്‍ നിശ്ചയമായും യുഡിഎഫിന് വോട്ട് ചെയ്യും. ഇപ്പോള്‍ കല്യോട്ടെ ആരെങ്കിലും എല്‍ഡിഎഫിന് എതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്ക് കൃപേഷിന്റെ അവസ്ഥയാവുമെന്ന ഭയമുണ്ട്.

എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ അത്തരം ഭയത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനെതിരായ വികാരം വ്യക്തമാവുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംസ്ഥാനത്തിന്റെ മുഖ്യശത്രു ഇടതുപക്ഷവുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?