തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽത്തല്ലി; വീഡിയോ

Published : Apr 12, 2019, 04:06 PM IST
തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽത്തല്ലി; വീഡിയോ

Synopsis

തല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ബിജെപി പ്രവർത്തകരായ രണ്ട് പേർ തമ്മിൽ വേദിക്ക് തൊട്ടുമുന്നിൽ വച്ച് അടിപിടി കൂടുന്നതും പിടിച്ചു മാറ്റാൻ വന്ന നേതാവിന് തല്ലു കൊള്ളുന്നതും വീഡിയോയിൽ കാണാം. 

അജ്മീര്‍: അജ്മീറില്‍  തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടയിൽ ബിജെപി പ്രവർത്തകരുടെ കൂട്ടത്തല്ല്. പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽതല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കാണാം. അജ്മീറിലെ മസുദയിൽ ബിജെപി സ്ഥാനാർത്ഥിയായ ഭരി​ഗർ ചൗധരി റാലിയിൽ സംസാരിക്കാനെത്തിയപ്പോഴായിരുന്നു തല്ല് നടന്നത്. തല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ബിജെപി പ്രവർത്തകരായ രണ്ട് പേർ തമ്മിൽ വേദിക്ക് തൊട്ടുമുന്നിൽ വച്ച് അടിപിടി കൂടുന്നതും പിടിച്ചു മാറ്റാൻ വന്ന നേതാവിന് തല്ലു കൊള്ളുന്നതും വീഡിയോയിൽ കാണാം. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?