
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയുടെ കവര്‍ പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ബിജെപി പുറത്തിറക്കേണ്ടിയിരുന്നത് പ്രകടനപത്രിക അല്ല 'മാഫിനാമ'(മാപ്പപേക്ഷ) ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പരിഹസിച്ചു.
"ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികകള്‍ തമ്മിലുള്ള വ്യത്യാസം കവര്‍പേജില്‍ തന്നെ വ്യക്തമാണ്. ഞങ്ങളുടേത് ഒരു കൂട്ടം ജനങ്ങളുടെ ചിത്രമാണ്. ബിജെപിയുടേതാകട്ടെ ഒരേയൊരു മനുഷ്യനും. പ്രകടനപത്രികയ്ക്ക് പകരം മാപ്പപേക്ഷ ആയിരുന്നു ബിജെപി പുറത്തിറക്കേണ്ടിയിരുന്നത്." അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു.
ബിജെപി 2014ലെ പ്രകടനപത്രിക അതേപോലെ പകര്‍ത്തിയിരിക്കുകയാണ്. പദ്ധതികളുടെ ഡെഡ്‌ലൈനില്‍ 2019നു പകരം 2022,2032,2097 എന്നിങ്ങനെയൊക്കെ മാറ്റം വരുത്തിയെന്നേ ഉള്ളെന്നും അഹമ്മദ് പട്ടേല്‍ പരിഹസിച്ചു. പ്രകടനപത്രിക പുറത്തിറക്കിയശേഷം ചോദ്യങ്ങളെ നേരിടാന്‍ ബിജെപി തയ്യാറാകാഞ്ഞതിനെയും പട്ടേല്‍ വിമര്‍ശിച്ചു.