വിജയം ഉറപ്പിച്ച് ബിജെപി; ആഘോഷിക്കാന്‍ ലഡുവും കേക്കും മധുര പലഹാരങ്ങളും തയ്യാറാക്കി നേതാക്കൾ

Published : May 23, 2019, 07:12 AM ISTUpdated : May 23, 2019, 07:34 AM IST
വിജയം ഉറപ്പിച്ച് ബിജെപി; ആഘോഷിക്കാന്‍ ലഡുവും കേക്കും മധുര പലഹാരങ്ങളും തയ്യാറാക്കി നേതാക്കൾ

Synopsis

തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബലത്തില്‍ ആവേശത്തിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം. 

ദില്ലി: തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളുടെ ബലത്തില്‍ ആഘോഷത്തിനൊരുങ്ങുകയാണ് ബിജെപി നേതാക്കളും പ്രവർത്തകരുമെല്ലാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയവും പ്രതീക്ഷിച്ച് വന്‍ ആഘോഷപരിപാടികൾക്കാണ് നേതാക്കൾ പദ്ധതിയിടുന്നത്. 350 കിലോ താമര കേക്കാണ് ബിജെപി തയ്യാറിക്കിയിരിക്കുന്നത്. വിജയം ആഘോഷിക്കാനായി താമര രൂപത്തിലുള്ള പലഹാരങ്ങളും വാങ്ങിവെച്ചിട്ടുണ്ട്. 

ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ വിതരണം ചെയ്യുന്നതിനായി 2,000 കിലോ ലഡുവാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് തയ്യാറാക്കിയിരിക്കുന്നത്. കിലോ കണക്കിന് കേക്കും പാര്‍ട്ടി നേതാക്കള്‍ തയ്യാറാക്കിയിട്ടുണ്ട്. 

നോർത്ത് മുംബൈയിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ​ഗോപാൽ ഷെട്ടിയാണ് 2,000 കിലോ ലഡുവിന് ഓർഡർ ചെയ്തിരിക്കുന്നത്. ലഡു ഉണ്ടാക്കാനായി മുംബൈയിലെ ബോറിവാലിയിലെ വിവേധം സ്വീറ്റ്സ് യൂണിറ്റിനാണ് ഷെട്ടി ഓർഡർ കൊടുത്തിരിക്കുന്നത്. പ്ര​ധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മൂടി ധരിച്ച് ലഡു ഉണ്ടാക്കുന്ന ബേക്കറിയിലെ ജീവനക്കാരുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. 

കടയിലെ ജീവനക്കാരെല്ലാവരും മോദിയെ പിന്തുണയ്ക്കുന്നവരാണ്. അതിനാൽ വളരെ ഉത്സാഹിച്ചാണ് അവർ ലഡു ഉണ്ടാക്കുന്നതെന്നും ബേക്കറി ഉടമ ഭാരത് ഭായ് പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥി ഊര്‍മിള മതോണ്ഡ്‌കറാണ് ​ഗോപാൽ ഷെട്ടിയുടെ പ്രധാന എതിരാളി.   

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?