
പട്ന: ബിജെപി വിമത ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബീഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിൽ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചതിന്റെ പേരിലാണ് ബിജെപി ശത്രുഘൻ സിൻഹയ്ക്ക് സീറ്റ് നിക്ഷേധിച്ചത്.
കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ബിജെപി വിമത നേതാവായ കീര്‍ത്തി ആസാദിനെയും കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പട്ന സഹിബ്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കി ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.