വയനാട് ജിഹാദികള്‍ക്ക് സ്വാധീനമുള്ള മണ്ഡലം; രാഹുലിനായി 'കോ-മാ-ജി' സഖ്യമെന്ന് ബിജെപി

By Web TeamFirst Published Mar 27, 2019, 4:40 PM IST
Highlights


'കോമാജി' സഖ്യത്തിന്‍റെ സ്ഥീരികരണമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ  പ്രചരണത്തിന് എത്താത്തത്. യെച്ചൂരി എന്ത് കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. 


തിരുവനന്തപുരം: കോൺഗ്രസ്സ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി വയനാട് ചുരം വഴി കേരളത്തിൽ എത്തുന്നതിന് പിന്നിൽ കോൺഗ്രസ്സ്, മാർക്സിസ്റ്റ്, ജിഹാദി എന്ന 'കോ-മാ-ജി' സംയുക്ത കൂട്ടുകെട്ടാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗവും, എൻഡിഎ സംസ്ഥാന കൺവീനറുമായ പി കെ ക്യഷ്ണദാസ്. കോൺഗ്രസ്സ്, മാർക്സിസ്റ്റ്, ജിഹാദികൾക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം ആയതിനാലാണ് വയനാട് രാഹുലിനായി തെരഞ്ഞെടുത്തതെന്ന് കൃഷ്ണദാസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. 

'കോമാജി' സഖ്യത്തിന്‍റെ സ്ഥീരികരണമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ  പ്രചരണത്തിന് എത്താത്തത്. യെച്ചൂരി എന്ത് കൊണ്ടാണെന്ന് വയനാട്ടിലെത്താത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ ബംഗാളിലും, തൃപുരയിലും മാത്രമല്ല കേരളത്തിലും സീറ്റ് ധാരണയിലെത്തിയെന്ന് വയനാട് വിളിച്ചു പറയും.

ദേശീയ തലത്തിൽ രൂപം കൊണ്ട 'കോമാജി' സഖ്യം ഇതോടെ അരങ്ങത്ത് നിന്ന് അണിയറയിലേക്ക് എത്തിയിരിക്കുന്നു. കന്യാകുമാരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുന്ന സിപിഎം, തിരുവനന്തപുരത്ത്  കോൺഗ്രസ്സിന് എതിരെ മത്സരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് വിരോധാഭാസമാണ്. 

ബാലാക്കോട്ട് സംഭവത്തിൽ പാക് അനുകൂല പരാമർശവും, ഇമ്രാഖാനെ പുകഴ്ത്തുന്ന നിലപാടും എടുത്തത് കോൺഗ്രസ്സ്, സിപിഎം പിന്നെ ജിഹാദികളും മാത്രമാണ്. ഈ ദേശ വിരുദ്ധ ശക്തികളുടെ പുതിയ കോമാജി സഖ്യത്തിന്‍റെ പ്രഖ്യാപിത സ്ഥാനാത്ഥിയും, അപ്രഖ്യാപിത നേതാവാണ് വയനാട് ചുരം കേറുന്ന രാഹുൽ ഗാന്ധിയെന്നും കൃഷ്ണദാസ് ആരോപിച്ചു.


 

click me!