ഹരിയാനയിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ ബിജെപി ശ്രമിക്കുന്നു; കോൺ​ഗ്രസ് നേതാവ്

By Web TeamFirst Published Oct 24, 2019, 5:34 PM IST
Highlights

ജനനായക് ജനതാ പാർട്ടി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാല, സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവരെ ഒത്തുചേർത്ത് ഹരിയാനയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും ദീപേന്ദർ സിംഗ് ഹൂഡ പറഞ്ഞു.

ദില്ലി: കോൺ​ഗ്രസുമായി സഹകരിക്കാൻ താല്പര്യമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുമേൽ സമ്മർദ്ദം ചൊലുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് ദീപേന്ദർ സിംഗ് ഹൂഡ.  ഇത് ഒരിക്കലും ജനാധിപത്യത്തിന് അം​ഗീകരിക്കാൻ കഴിയില്ല. ഏത് പാർട്ടിയെ പിന്തുണക്കണമെന്ന് തീരുമാനിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് കഴിയണമെന്നും ദീപേന്ദർ സിംഗ് ഹൂഡ പറഞ്ഞു. 

ജനനായക് ജനതാ പാർട്ടി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാല, സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവരെ ഒത്തുചേർത്ത് ഹരിയാനയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും ദീപേന്ദർ സിംഗ് ഹൂഡ പറഞ്ഞു. ബിജെപിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്തു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് സർക്കാർ രൂപീകരിക്കണം. എല്ലാ പാർട്ടികളുടെയും താൽപ്പര്യങ്ങൾ മാനിക്കപ്പെടുമെന്നും ദീപേന്ദർ സിംഗ് ഹൂഡ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പദം തനിക്ക് നൽകുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് ജനനായക് ജനതാ പാർട്ടി പ്രഖ്യാപിച്ചതോടെ  എല്ലാ കണ്ണുകളും ദുഷ്യന്ത് ചൗട്ടാലയിലേക്ക് മാറുകയാണ്. ജനനായക് ജനതാ പാർട്ടിയുടെ പിന്തുണ തേടി കർണാടക മോ‍ഡൽ നീക്കം ഇതിനകം കോൺഗ്രസ് സജീവമാക്കി. ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനവും ചെയ്തിട്ടുണ്ട്.  ജയിച്ച എംഎൽമാരെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജനനായക് ജനതാ പാർട്ടി, ഐഎൻഎൽഡി പാ‍ർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഹരിയാനയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞിട്ടുണ്ട്.

Read More:

click me!