'കേരളത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസമുണ്ട്'; ബിജെപി ഒരു സീറ്റും നേടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

Published : May 20, 2019, 06:50 PM IST
'കേരളത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസമുണ്ട്'; ബിജെപി ഒരു സീറ്റും നേടില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

Synopsis

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് അടുത്ത ദിവസം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ വിജയമാണ് എക്സിറ്റ് പോളുകളുകള്‍ പ്രവചിക്കുന്നത്

ദില്ലി: കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണെന്നും ബിജെപി ഒരു സീറ്റ് പോലും അവിടെ നേടില്ലെന്ന് കോണ്‍ഗ്രസ് നേതാവായ ഉദിത് രാജ്. കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്. അവര്‍ ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കില്ല. അതുകൊണ്ട് ബിജെപിക്ക് സീറ്റ് നേടാനാവില്ലെന്നും ഉദിത് രാജ് പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഉദിത് രാജിന്‍റെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് അടുത്ത ദിവസം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ വിജയമാണ് എക്സിറ്റ് പോളുകളുകള്‍ പ്രവചിക്കുന്നത്.

ഒപ്പം തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകള്‍ പറഞ്ഞിരുന്നു. ദില്ലിയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്ന ഉദിത് രാജ് കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന് ഉദിത് രാജ് പറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?