മമതയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; ബിജെപി നേതാവ് പ്രിയങ്ക ശർമ്മ അറസ്റ്റിലായി

By Web TeamFirst Published May 10, 2019, 7:09 PM IST
Highlights

ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയിൽ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിന്റെ ചിത്രത്തിൽ മമതയുടെ മുഖം ഒട്ടിച്ചായിരുന്നു ഉപയോഗിച്ചത്

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ച ബിജെപി യുവ നേതാവ് പ്രിയങ്ക ശർമ്മ അറസ്റ്റിലായി. ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയിൽ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിന്റെ ചിത്രത്തിൽ മമതയുടെ മുഖം ഒട്ടിച്ചായിരുന്നു ഉപയോഗിച്ചത്.

ഈ ചിത്രം പ്രിയങ്കാ ശർമ്മ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഹൗറയിൽ ബിജെപി യുവമോർച്ചയുടെ കൺവീനറായ പ്രിയങ്കയ്ക്ക് എതിരെ ഹൗറ സൈബർ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. അധികം വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നും കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവായ വിഭാസ് ഹസ്രയാണ് പൊലീസിനെ സമീപിച്ചത്.

ആക്ഷേപ ഹാസ്യങ്ങളോട് ഇതാദ്യമായല്ല എഴുത്തുകാരി, ചിത്രകാരി എന്നീ നിലകളിൽ ഏറെ പ്രശസ്തയായ ബംഗാൾ മുഖ്യമന്ത്രി നടപടിയെടുക്കുന്നത്. 2012 ൽ ജാദവ്‌പുർ സർവ്വകലാശാലയിലെ അംപികേഷ് മഹാപാത്രയെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മമത ബാനർജിയെ പരിഹസിക്കുന്ന കാർട്ടൂണുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതായിരുന്നു ഇദ്ദേഹത്തിനെതിരായ കുറ്റം.

click me!