കള്ളവോട്ട് പരാതി; കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നു

Published : May 05, 2019, 10:33 AM IST
കള്ളവോട്ട് പരാതി; കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുന്നു

Synopsis

നാല് നിയമ സഭാ മണ്ഡലങ്ങളിൽ നിന്നുള്ള 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് കളക്ടര്‍ പരിശോധിക്കുന്നത്. 

കാസര്‍കോട്: കള്ളവോട്ട് പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിൽ കാസര്‍കോട്ടെ എല്ലാ പ്രശ്നബാധിത ബൂത്തുകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട  നാല് നിയമ സഭാ മണ്ഡലങ്ങളിൽ നിന്നുള്ള 43 പ്രശ്നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് കളക്ടര്‍ പരിശോധിക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ 4 ഉദുമ മണ്ഡലത്തിലെ 3 കാഞ്ഞങ്ങാട് മണ്ഡലത്തിലെ  13 തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 23 ബൂത്തുകളിലുമാണ് പരിശോധന. 

കളക്ട്രേറ്റിൽ രാവിലെയാണ് പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകം ലാപ് ടോപ് നൽകി  ദൃശ്യങ്ങൾ കോപ്പി ചെയ്തെടുത്താണ് പരിശോധന. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അപ്പപ്പോൾ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ചുരുങ്ങിയത് 12 ണമിക്കൂറെങ്കിലും ഓരോ ബൂത്തിലെയും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളുണ്ട്. ഇത് പരിശോധിച്ച് തീരാനും മണിക്കൂറുകൾ എടുക്കുമെന്നാണ് കരുതുന്നത്. 

അതേസമയം കള്ളവോട്ട് ആരോപണം ഉയര്‍ന്ന കാസര്‍കോട് മണ്ഡലത്തിലെ തന്നെ കല്യാശേരി പയ്യന്നൂര്‍ മണ്ഡലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ  പരിശോധനയിൽ ഉൾപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫിനെതിരെ കള്ളവോട്ട് പരാതി ഉന്നയിച്ച ഈ പ്രദേശങ്ങളിലെ ദൃശ്യങ്ങൾ പരിശോധിക്കേണ്ടത് കണ്ണൂര്‍ കളക്ട്രേറ്റിൽ നിന്നാണ്. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?