ബോളിവുഡ് താരങ്ങള്‍ വോട്ട് ചെയ്യാനെത്തി; ചിത്രങ്ങളും സെല്‍ഫികളും

Published : Apr 29, 2019, 01:45 PM ISTUpdated : Apr 29, 2019, 01:58 PM IST
ബോളിവുഡ് താരങ്ങള്‍ വോട്ട് ചെയ്യാനെത്തി; ചിത്രങ്ങളും സെല്‍ഫികളും

Synopsis

വോട്ട് രേഖപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചത്.

ദില്ലി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ന് ജനവിധി എഴുതും. തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മഹരാഷ്ട്ര, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ഹിന്ദി ഹൃദയഭൂമിയിലെ വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തിയവരില്‍ ബോളിവുഡ് താരങ്ങളുമുണ്ട്. 

വോട്ട് രേഖപ്പെടുത്തിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചത്. പോളിങ് ബൂത്തില്‍ മകന്‍ തൈമൂറിനൊപ്പമാണ് കരീന കപൂര്‍ വോട്ട് ചെയ്യാനെത്തിയത്. ബാന്ദ്രയിലെ പോളിങ് ബൂത്തിലാണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വോട്ട് രേഖപ്പെടുത്തിയത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?