എക്സിറ്റ് പോൾ ഫലങ്ങൾ സഖ്യനീക്കത്തിന് തിരിച്ചടിയോ? മായാവതി ദില്ലി യാത്ര റദ്ദാക്കി

By Web TeamFirst Published May 20, 2019, 10:04 AM IST
Highlights

ഇന്ന് ദില്ലിയിൽ എത്തി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ മായാവതി കാണുമെന്നായിരുന്നു നേരത്തേ വന്ന വാർത്തകൾ.  എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിലാണോ മായാവതി യാത്ര നീട്ടിവച്ചത് എന്ന് വ്യക്തമല്ല.

ലക്നൗ: മായാവതി പ്രതിപക്ഷ നേതാക്കളെ കാണാൻ ഇന്ന് ദില്ലിയിലേക്ക് പോകില്ലെന്ന് ബിഎസ്‍പി വ്യക്തമാക്കി. മായാവതി ഇന്ന് ദില്ലിയിലെത്തി പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ മായാവതി ഇന്ന് ലക്നൗവിൽ തന്നെയായിരിക്കുമെന്ന് ബിഎസ്‍പി നേതാവ് സതീഷ് ചന്ദ്ര വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു ലക്നൗവിലെത്തി മായാവതിയെ കണ്ടിരുന്നു.  ഇതിന് പിന്നാലെ ഇന്ന് ദില്ലിയിലെത്തി സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ മായാവതി കാണുമെന്നായിരുന്നു നേരത്തേ പുറത്ത് വന്ന വാർത്തകൾ. 

23 ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഉത്തർപ്രദേശിലെ മഹാസഖ്യം ബദൽ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ നിർണ്ണായകമാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഇന്നലെ എൻഡിഎ സർക്കാർ തുടരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിലാണോ മായാവതി യാത്ര നീട്ടിവച്ചതെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

click me!