
തലശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതിൽ തകർത്തു. തലശ്ശേരി കൊമ്മൽവയലിൽ മതിലാണ് തകർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. മതിൽ തകർത്തത് ആർ എസ് എസ് എന്ന് സിപിഎം ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ഇന്നലെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞിരുന്നു. പേരാമ്പ്ര സികെജി കോളേജിലാണ് കെ മുരളീധരനെ തടഞ്ഞത്.