ചന്ദ്രബാബു നായിഡു 'ഭല്ലാലദേവനെ'പ്പോലെയെന്ന് മോദി

Published : Apr 01, 2019, 08:32 PM IST
ചന്ദ്രബാബു നായിഡു 'ഭല്ലാലദേവനെ'പ്പോലെയെന്ന് മോദി

Synopsis

ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സ്വന്തം പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ മാത്രമാണ് ചന്ദ്രബാബു നായിഡുവിന് താല്പര്യമെന്നും മോദി കുറ്റപ്പെടുത്തി.  

രാജമുദ്രി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ ഭല്ലാലദേവനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നായിഡു ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും നശിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.

ആന്ധ്രയിലെ രാജമുദ്രിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ചന്ദ്രബാബു നായിഡുവിനെതിരെ മോദി കടന്നാക്രമണം നടത്തിയത്. "ഒരു വശത്ത് ആന്ധ്രയിലെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും മനസ്സിലാക്കാനും അവ നടപ്പാക്കാനും  കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തുന്നത് മുഖമുദ്രയാക്കിയിരിക്കുകയാണ്. ആരോ പറഞ്ഞത് ചന്ദ്രബാബു നായിഡുവിന്റെ അവസ്ഥ ബാഹുബലിയിലെ ഭല്ലാലദേവന്റേത് പോലെയാണ് എന്നാണ്. അധികാരം സ്വന്തം കുടുംബത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കാതെ പുതിയ കളികള്‍ കളിക്കുകയാണ് നായിഡു ചെയ്തത്." മോദി അഭിപ്രായപ്പെട്ടു.

മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് ചന്ദ്രബാബു നായിഡു പിന്നോക്കം പോയെന്നും മോദി കുറ്റപ്പെടുത്തി. ആന്ധ്രയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യു ടേണ്‍ ബാബു (ചന്ദ്രബാബു നായിഡു) കാരണം അപകടത്തിലായിരിക്കുകയാണ് ആന്ധ്ര. അദ്ദേഹത്തിന് സ്വന്തം പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ മാത്രമാണ് താല്പര്യമെന്നും മോദി കുറ്റപ്പെടുത്തി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?