
കാസര്‍കോട്: സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ സ്ത്രീ സുരക്ഷ ഇപ്പോള്‍ അപകടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ പരാമര്‍ശം.
യുഡിഎഫിന്‍റെ സീറ്റ് കുറയ്ക്കാന്‍ എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന. അരി ആഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ല. മോദിയെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഇതില്‍ എങ്ങനെയാണ് ബിജെപി യുഡിഎഫിന് വോട്ട് ചെയ്യുകയെന്നും ചെന്നിത്തല ചോദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനായി കാസര്‍കോട് എത്തിയതായിരുന്നു ചെന്നിത്തല.