വിഡ്ഢിയെന്ന് പറയിപ്പിക്കാൻ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രിയെ എന്തിന്?; മോദിക്കെതിരെ ചെന്നിത്തല

Published : May 14, 2019, 02:49 PM IST
വിഡ്ഢിയെന്ന്  പറയിപ്പിക്കാൻ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രിയെ എന്തിന്?; മോദിക്കെതിരെ ചെന്നിത്തല

Synopsis

ഓരോ ദിവസം ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി നല്‍കലല്ല ഇന്ത്യന്‍  പ്രധാനമന്ത്രിയുടെ ജോലി.  ജവഹര്‍ലാന്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരിയിലിരുന്നാണ് മോദി ഈ വിടുവായത്തങ്ങളെല്ലാം വാരി വിളമ്പുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: താന്‍ വി‍‍ഡ്ഢിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി  മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക്  ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരക്കേടുകളും വി‍‍ഡ്ഢിത്തങ്ങളും വാരി വിളമ്പി ഇന്ത്യയിലെ 120 കോടി ജനങ്ങളെ  നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഡിജിറ്റല്‍ ക്യാമറയും, ഇമെയിലും താന്‍ 30 വര്‍ഷം ഉപയോഗിച്ചുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലൊരാള്‍ പറയുമ്പോള്‍  കൊച്ചുകുട്ടികള്‍ പോലും ചിരിക്കുകയാണ്. ഓരോ ദിവസം ജനങ്ങള്‍ക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി നല്‍കലല്ല ഇന്ത്യന്‍  പ്രധാനമന്ത്രിയുടെ ജോലി.  ജവഹര്‍ലാന്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ അതുല്യരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച കസേരിയിലിരുന്നാണ് മോദി ഈ വിടുവായത്തങ്ങളെല്ലാം വാരി വിളമ്പുന്നതെന്നും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.   

ലോകത്തിലെ മുമ്പില്‍ ഇപ്പോള്‍ ഇന്ത്യയുടെ    പ്രധാനമന്ത്രി ഒരു കോമാളിയെപ്പോലെ നില്‍ക്കുകയാണ്.  നാണക്കേട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടിയാണെന്ന് മോദി തിരിച്ചറിയണമെന്നും   രമേശ് ചെന്നിത്തല പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?