ശ്രീധരൻപിള്ള ഫോണില്‍ വിളിച്ച് രണ്ട് തവണ മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി ടിക്കാറാം മീണ

Published : Apr 21, 2019, 08:17 AM ISTUpdated : Apr 21, 2019, 09:17 AM IST
ശ്രീധരൻപിള്ള  ഫോണില്‍ വിളിച്ച് രണ്ട് തവണ മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി ടിക്കാറാം മീണ

Synopsis

"ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയെ രൂക്ഷമായി വിമർശിച്ച്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തിയ ശേഷം ശ്രീധരൻപിള്ള  തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു.

എന്നാൽ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ വിമർശിച്ചു. ശ്രീധരൻപിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

"എന്തെങ്കിലും പറഞ്ഞിട്ട്  'സാർ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവർത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. " ടിക്കാറാം മീണ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ വാൾപോസ്റ്റിലായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം.

വീഡിയോ കാണാം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?