ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന് പരാതി

Published : Apr 11, 2019, 10:11 AM ISTUpdated : Apr 11, 2019, 09:10 PM IST
ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന് പരാതി

Synopsis

അന്‍വറിന്‍റേതായി കർണാടകയില്‍ ഉള്ള  ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് പരാതി.  

മലപ്പുറം: പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്‍റേതായി കർണാടകയില്‍ ഉള്ള  ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നാണ് പരാതി.  സംഭവത്തില്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ  നടപടി അവശ്യപ്പെട്ട് മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടിയാണ് ചിഫ് ഇലക്ട്‌റൽ ഓഫീസർക്ക് പരാതി നൽകിയത്.  

മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിൽ ഹൈക്കോടതിയിൽ നൽകിയ പൊലീസ് റിപ്പോർട്ടിൽ ക്രഷറിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ലെന്നാണ് പരാതി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?