വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറ്; പോളിംഗ് ക്രമീകരണത്തിൽ തുടക്കത്തിലേ കല്ലുകടി

By Web TeamFirst Published Apr 16, 2019, 9:44 AM IST
Highlights

കാലപഴക്കമുള്ള യന്ത്രങ്ങളുടെ തകരാർ പരിഹരിക്കുന്നതിന് ഓരോ കേന്ദ്രത്തിലും രണ്ട് ജീവനക്കാരെ വോട്ടിംഗ് മെഷിൻ വീതരണം ചെയ്ത കമ്പനികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വോട്ടെടുപ്പിനുള്ള ഉപകരണങ്ങളുടെ ക്രമീകരണത്തിൽ തുടക്കത്തിലേ കല്ലുകടി. വോട്ടിംഗ് യന്ത്രങ്ങൾ പലയിടത്തും പ്രവർത്തിക്കാത്തതാണ് തലവേദനയായത്. തകരാറുള്ള ഉപകരണങ്ങൾ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. 

പത്തനംതിട്ട ലോക്സഭാമണ്ഡലത്തിലെ ഉപകരണങ്ങളുടെ കമ്മിഷനിംഗ് നടക്കുന്ന  കേന്ദ്രത്തില്‍ വോട്ടിഗ് യന്ത്രത്തിന്‍റെ രണ്ട് യൂണിറ്റുകളും, വിവി പാറ്റ് മെഷിനും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ക്രമീകരിച്ച് സീൽ ചെയ്യുന്ന നടപടിയാണ് പുരോഗമിക്കുന്നത്. മോക് പോൾ നടത്തി കൃത്യമാണെന്ന് ഉറപ്പിച്ച ശേഷം ഉപകരണങ്ങൾ സ്ട്രോങ്ങ് റൂമിലേക്കും പിന്നീട് പോളിംഗ് കേന്ദ്രങ്ങളിലേക്കും കൊണ്ട് പോകുക. 

കമ്മിഷനിംഗിൽ പല ഉപകരണങ്ങളും തെറ്റായ ഡേറ്റ കാണിച്ചു. കാലപഴക്കമുള്ള യന്ത്രങ്ങളുടെ തകരാർ പരിഹരിക്കുന്നതിന് ഓരോ കേന്ദ്രത്തിലും രണ്ട് ജീവനക്കാരെ വോട്ടിംഗ് മെഷിൻ വീതരണം ചെയ്ത കമ്പനികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഉപകരണങ്ങളിൽ തെറ്റായ ഡേറ്റ കാണിച്ചാൽ പോളിംഗ് കേന്ദ്രങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥരുള്ളത്.

ഉപകരണങ്ങളിൽ തകരാർ വ്യാപകമായ സാഹചര്യത്തിൽ കമ്മിഷനിംഗിന് ഒരു ദിവസം കൂടെ വേണ്ടിവരുമെന്നാണ് കരുതുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഉപകരണങ്ങളുടെ കമ്മിഷനിംഗ് നടക്കുന്നത്.

click me!