കോണ്‍ഗ്രസ്-ബിജെപി നയം ഒന്ന്; ബദല്‍ നയത്തോടെയുള്ള സര്‍ക്കാര്‍ വരണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 15, 2019, 12:06 PM IST
Highlights

ഒരു പാർട്ടി അപ്പാടെ ബിജെപിയാകുന്ന കാഴ്ച്ചയാണ് കോണ്‍ഗ്രസിൽ കാണുന്നത്. കോണ്‍ഗ്രസിന്‍റെ  സ്ഥാനാര്‍ത്ഥികളില്‍ ഒരാൾ താൻ ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞാണ് വോട്ടു പിടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജനങ്ങളെയും ദുരിതത്തിലാക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൻമോഹൻ സർക്കാരും ജനങ്ങളെ ദ്രോഹിച്ചു. കോണ്‍ഗ്രസിന്‍റെയും ബിജെപി യുടെയും നയം ഒന്നാണ്. ബദൽ നയത്തോടെയുള്ള സർക്കാർ വേണം കേന്ദ്രത്തിൽ വരാൻ. വർഗീയതയുമായി സമരസപ്പെട്ടു പോകാൻ ആണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ ആറ്റിങ്ങലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. 

ഒരു പാർട്ടി അപ്പാടെ ബിജെപിയാകുന്ന കാഴ്ച്ചയാണ് കോണ്‍ഗ്രസിൽ കാണുന്നത്. കോണ്‍ഗ്രസിന്‍റെ  സ്ഥാനാര്‍ത്ഥികളില്‍ ഒരാൾ താൻ ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞാണ് വോട്ടു പിടിക്കുന്നത്. എന്തൊരു ഗതികേടിലാണ് കോണ്‍ഗ്രസുള്ളത്. കേരളത്തിലാണ് കോണ്‍ഗ്രസ് ഈ സ്ഥിതി നേരിടുന്നത്. മംഗലാപുരത്ത് മോദി നടത്തിയത് കേരളത്തിനെതിരായ പ്രസംഗമാണ്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഉണ്ടാകുന്ന അക്രമങ്ങൾ കേരളത്തിലും ഉണ്ടാകണമെന്നാണ് ആർഎ സ്എസും മോദിയും ആഗ്രഹിക്കുന്നത്. കേരളത്തിൽ തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. 

കേരളത്തിൽ നടപടി നേരിട്ട ബി ജെ പി സ്ഥാനാർത്ഥി ചെയ്തത് സൽ പ്രവർത്തി ആയിരുന്നില്ല. ശബരിമലയില്‍ ഭക്തരെ ആക്രമിക്കുകയായിരുന്നു. ശബരിമലയെ സംഘർഷ ഭൂമി ആക്കി മാറ്റാനായിരുന്നു ആർഎസ്എസ് സംഘപരിവാർ ലക്ഷ്യം. ശബരിമല സുപ്രീംകോടതി വിധി വന്നപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സേനയെ വേണമെങ്കിൽ അയച്ചു തരാമെന്നും പറഞ്ഞവർ ആണ് കേന്ദ്ര സർക്കാർ. 

click me!