പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ

By Web TeamFirst Published May 6, 2019, 1:56 PM IST
Highlights

നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി

ദില്ലി: പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളിൽ ക്ളീൻ ചിറ്റ് നല്കിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിയിൽ പറഞ്ഞു. 

എന്നാൽ ഉത്തരവുകൾ ആദ്യ കാണണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രതികരിച്ചു.വിശദമായ ഉത്തരവുകൾ കമ്മീഷൻ കോൺഗ്രസിന് നല്കും. ഇത് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾ തീരുമാനിക്കും. 

തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസ ക്ളീൻ ചിറ്റ് നല്കാനുള്ള തീരുമാനത്തോട് വിയോജിച്ചിരുന്നു. എതിർപ്പ് തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും പുറത്തു വന്നു.

click me!