പതിനേഴ് ഇടങ്ങളില്‍ തുടച്ച് നീക്കപ്പെട്ട് കോണ്‍ഗ്രസ്

By Web TeamFirst Published May 24, 2019, 1:03 PM IST
Highlights

17 പ്രദേശങ്ങളിലും ബിജെപിയുടെ വോട്ടുഷെയര്‍ 50 ശതമാനത്തിന് മുകളിലായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പറയുന്നു. എന്നാല്‍ മറുവശത്ത് രാജ്യത്തുടനീളമായി 305 സീറ്റുകള്‍ നേടിയിട്ടും ബിജെപിയ്ക്ക് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

ദില്ലി: ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം സമ്മാനിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടത് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭണപ്രദേശങ്ങളിലും.  300 ലധികം സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷവും കൈപ്പിടിയിലാക്കിയ ബിജെപിയ്ക്ക് പക്ഷേ മൂന്ന് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ഡാമന്‍ ഡിയു, ലക്ഷദ്വീപ് എന്നിവിങ്ങളില്‍ കോണ്‍ഗ്രസിന് കിട്ടയിത് വട്ടപ്പൂജ്യമായിരുന്നു. 

ഈ 17 പ്രദേശങ്ങളിലും ബിജെപിയുടെ വോട്ടുഷെയര്‍ 50 ശതമാനത്തിന് മുകളിലായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പറയുന്നു. എന്നാല്‍ മറുവശത്ത് രാജ്യത്തുടനീളമായി 305 സീറ്റുകള്‍ നേടിയിട്ടും ബിജെപിയ്ക്ക് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

ബിജെപിയെ പൂർണ്ണമായും കൈയ്യൊഴിഞ്ഞ ചില സംസ്ഥാനങ്ങളുണ്ട്. തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് പോലും എത്താതെ ബിജെപി മൂക്കും കുത്തി നിലം പതിച്ചത് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാ​ഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ബിജെപിക്ക് ആയില്ലാ എന്നത് ഏറെ ശ്രദ്ധേയമാണ്.  

കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപിലും പുതുച്ചേരിയിലും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥിയെ പോലും ഉണ്ട‍ായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഒരു മണ്ഡലം മാത്രമുള്ള ലക്ഷദ്വീപിലും പുതുച്ചേരിയിലും കാലാക്കാലങ്ങളായി കോ​ൺ​ഗ്രസിന് തന്നെയാണ് മുൻതൂക്കം. 
  

click me!