നീക്കുപോക്ക് ബംഗാളിൽ മാത്രം; കേരളത്തിൽ സിപിഎം എതിരാളികൾ തന്നെയെന്ന് ചെന്നിത്തല

Published : Mar 05, 2019, 01:17 PM ISTUpdated : Mar 05, 2019, 02:23 PM IST
നീക്കുപോക്ക് ബംഗാളിൽ മാത്രം; കേരളത്തിൽ സിപിഎം എതിരാളികൾ തന്നെയെന്ന് ചെന്നിത്തല

Synopsis

കേരളത്തിൽ സിപിഎം കോൺഗ്രസിന്‍റെ എതിരാളികളാണ്. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കോഴിക്കോട്: ബംഗാളിൽ സിപിഎമ്മുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിലെ നീക്കുപോക്ക് അവിടുത്തെ മാത്രം കാര്യമാണ്. അത്തരമൊരു നീക്കുപോക്ക് കേരളത്തിലുണ്ടാവില്ല. ഇവിടെ സിപിഎം കോൺഗ്രസിന്‍റെ എതിരാളികളാണെന്നും ചെന്നിത്തല പറഞ്ഞു. 

യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. കേരള കോൺഗ്രസിലെ പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടില്ല. അത് അവർ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല  കോഴിക്കോട് പറഞ്ഞു.

കേരളത്തിൽ വർധിച്ചു വരുന്ന കർഷക ആത്മഹത്യകൾക്ക് പരിഹാരം കാണാനായി മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?