പച്ചക്കൊടിയുമായി കോൺഗ്രസ്; ബംഗാളിൽ സിപിഎമ്മുമായി നീക്കുപോക്കിന് കോൺഗ്രസിൽ ധാരണ

By Web TeamFirst Published Mar 9, 2019, 8:07 PM IST
Highlights

കോണ്‍ഗ്രസിന്‍റെ നാലു സിറ്റിങ് സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം. ബാക്കി സീറ്റുകളെ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മിൽ ചര്‍ച്ചയുണ്ടാകും

കൊല്‍ക്കത്ത: ബംഗാളിൽ സിപിഎമ്മുമായി നീക്കുപോക്കിന് കോണ്‍ഗ്രസിൽ ധാരണ. സിപിഎമ്മിന്‍റെ രണ്ടു സിറ്റിങ് സീറ്റുകളിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യം തീരുമാനിച്ചത്. 

ബംഗാളിലെ നേതാക്കളെ ഇക്കാര്യം അറിയിച്ചു. നിലപാട് ബോധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപനം ഉണ്ടാകും. റായ് ഗഞ്ചിൽ സ്ഥാനാര്‍ഥിയ നിര്‍ത്തണമെന്ന് ബംഗാള്‍ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. സിറ്റിങ് സീറ്റുകളായ റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സിപിഎം കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. 

കോണ്‍ഗ്രസിന്‍റെ നാലു സിറ്റിങ് സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം. ബാക്കി സീറ്റുകളെ സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മിൽ ചര്‍ച്ചയുണ്ടാകും

click me!