യുഡിഎഫ് തകർന്നു, കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി; കോടിയേരി ബാലകൃഷ്ണൻ

Published : Mar 17, 2019, 04:25 PM ISTUpdated : Mar 17, 2019, 04:42 PM IST
യുഡിഎഫ് തകർന്നു, കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി; കോടിയേരി ബാലകൃഷ്ണൻ

Synopsis

വടകരയിൽ ആർഎംപി യുഡിഎഫിന്‍റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. പണത്തിനു വേണ്ടി ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വത്തിനായി അടിപിടി കൂടുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.     

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകർച്ചയെ നേരിടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരളത്തിൽ കോൺഗ്രസിന് ഒരു കേന്ദ്രീകൃത നേതൃത്വമില്ല. 5 വർഷത്തിനിടയിൽ 200ലധികം നേതാക്കന്മാർ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയി. ബിജെപിയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. 

വടകരയിൽ ആർഎംപി യുഡിഎഫിന്‍റെ ബി ടീമായാണ് പ്രവർത്തിക്കുന്നത്. പണത്തിനു വേണ്ടി ബിജെപി നേതാക്കൾ സ്ഥാനാർത്ഥിത്വത്തിനായി അടിപിടി കൂടുകയാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?