തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Published : Mar 31, 2019, 11:37 PM IST
തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

Synopsis

തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തെലങ്കാന അസംബ്ലിയില്‍ മുന്‍ അംഗമായിരുന്ന പൊങ്കുലെട്ടി സുധാകര്‍ റെഡ്ഡിയാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തെലങ്കാന അസംബ്ലിയില്‍ മുന്‍ അംഗമായിരുന്ന പൊങ്കുലെട്ടി സുധാകര്‍ റെഡ്ഡിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ കോണ്‍ഗ്രസ് വിടുന്നതായി അറിയിച്ച അദ്ദേഹം രാത്രി വൈകിയാണ് ഔദ്യോഗികമായി ബിജെപി പ്രവേശം നടന്നതായി പ്രഖ്യാപിച്ചത്. നേരത്തെ രാഹുല്‍ ഗാന്ധിക്ക് സുധാകര്‍ റെഡ്ഡി രാജിക്കത്ത് കൈമാറിയിരുന്നു.

സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് റെഡ്ഡി പറഞ്ഞു. ഇന്ന് ഞാന്‍ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായെന്ന് വ്യക്തമാക്കിയ അദ്ദേഹം നരേന്ദ്ര മോദി ഹൈദരാബാദില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?