
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത് 51 സീറ്റിൽ മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 44 സീറ്റിലായിരുന്നു കോൺഗ്രസ് ആകെ വിജയിച്ചത്. ഇക്കുറി മുൻ വർഷത്തേതിൽ നിന്ന് കാര്യമായി ഒരു മാറ്റവും കോൺഗ്രസിന് ഉണ്ടാക്കാനായിട്ടില്ല.
ആകെയുള്ള 542 സീറ്റുകളിൽ 294 സീറ്റും ബിജെപി മുന്നേറുകയാണ്. 25 സീറ്റിൽ തൃണമൂൽ കോൺഗ്രസും 22 സീറ്റിൽ ഡിഎംകെയും ഉണ്ട്. വൈഎസ്ആർ കോൺഗ്രസ് 24 സീറ്റിൽ മുന്നിലാണ്.
സിപിഎമ്മിന് ശക്തികേന്ദ്രമായ കേരളത്തിലേക്കാൾ കൂടുതൽ സീറ്റ് തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട്ടിൽ മത്സരിച്ച രണ്ട് സീറ്റിലും സിപിഎം മുന്നേറുന്നുണ്ട്. അതേസമയം കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് ഇപ്പോൾ സിപിഎമ്മിന് മുൻതൂക്കമുള്ളത്. കാസർഗോഡ് സീറ്റിലാണ് ഇപ്പോൾ സിപിഎമ്മിന് മുൻതൂക്കം ഉള്ളത്.