സ്വകാര്യത, നെറ്റ് ന്യൂട്രാലിറ്റി, വ്യാജ വാ‌ർത്തക്കെതിരെ നടപടി; കോൺഗ്രസിന്‍റെ 'ഡിജിറ്റൽ' പത്രിക

Published : Apr 02, 2019, 02:58 PM IST
സ്വകാര്യത, നെറ്റ് ന്യൂട്രാലിറ്റി, വ്യാജ വാ‌ർത്തക്കെതിരെ നടപടി; കോൺഗ്രസിന്‍റെ 'ഡിജിറ്റൽ' പത്രിക

Synopsis

താങ്ങാനാകുന്ന നിരക്കിൽ എല്ലാ പൗരൻമാ‌ർക്കും അതിവേ​ഗ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് കോൺ​ഗ്രസ് പ്രകടന പത്രികയിലെ ഡിജിറ്റൽ വിഭാ​ഗത്തിലെ ആദ്യ വാ​ഗ്ദാനം. ഇന്‍റർനെറ്റ് സേവനം നി‌ർത്തിവയ്ക്കുവാനുള്ള അധികാരം പരിമിതപ്പെടുത്തുമെന്നും വാ​ഗ്‍ദാനമുണ്ട്. ഇപ്പോൾ ചെയ്യുന്നത് പോലെ പ്രശ്നബാധിത മേഖലകളിൽ ഇന്റെ‍‌‌ർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കുന്ന രീതി അവസാനിപ്പിക്കുമെന്നാണ് വാ​ഗ്ദാനം.

ദില്ലി: ഡിജിറ്റിൽ സ്വകാര്യതയ്ക്കും ഇന്‍റെർനെറ്റ് അവകാശങ്ങൾക്കും മികച്ച പരി​ഗണന നൽകി കോൺ​ഗ്രസ് പ്രകടന പത്രിക. എല്ലാവ‌ർക്കും ഇന്‍റെർനെറ്റ് , വ്യാജ വാ‌ർത്തയ്ക്കെതിരെ ക‌ർശന നടപടി, ഇന്‍റെർനെറ്റ് സമത്വം എന്നിവ വാ​ഗ്‍ദാനം ചെയ്യുന്ന പ്രകടന പത്രിക. സൈബർ ലോകത്തെ നിരീക്ഷണം ഇല്ലാതാക്കുമെന്നും ഉറപ്പ് നൽകുന്നു.

താങ്ങാനാകുന്ന നിരക്കിൽ എല്ലാ പൗരൻമാ‌ർക്കും അതിവേ​ഗ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്നതാണ് കോൺ​ഗ്രസ് പ്രകടന പത്രികയിലെ ഡിജിറ്റൽ വിഭാ​ഗത്തിലെ ആദ്യ വാ​ഗ്ദാനം. ഇന്‍റർനെറ്റ് സേവനം നി‌ർത്തിവയ്ക്കുവാനുള്ള അധികാരം പരിമിതപ്പെടുത്തുമെന്നും വാ​ഗ്‍ദാനമുണ്ട്. ഇപ്പോൾ ചെയ്യുന്നത് പോലെ പ്രശ്നബാധിത മേഖലകളിൽ ഇന്റെ‍‌‌ർനെറ്റ് സേവനങ്ങൾ നിശ്ചലമാക്കുന്ന രീതി അവസാനിപ്പിക്കുമെന്നാണ് വാ​ഗ്ദാനം.

എല്ലാ പൗരൻമാ‌ർക്കും ഡിജിറ്റൽ സ്വകാര്യത ഉറപ്പ് വരുത്തുമെന്ന് കോൺ​ഗ്രസ് ഉറപ്പ് നൽകുന്നു. സൈബർ ലോകത്തെ നിരീക്ഷണത്തിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്തുമെന്നും ഇതിനായി പാർലമെന്‍ററി മേൽനോട്ടം ഉറപ്പ് വരുത്തുമെന്നും വാ​ഗ്ദാനമുണ്ട്. സ്വകാര്യത ഉറപ്പ് വരുത്താനായി നിയമനിർമ്മാണം നടത്തും. ഇതിന് പുറമേ സ്വതന്ത്ര സോഫ്റ്റ് വെയ‌‌ർ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുമെന്നും ​ഗവ‌‌‌‌‌ർൺമെന്‍റ് സേവനങ്ങൾ ഉപയോ​ഗപ്പെടുത്താൻ സ്വകാര്യ സോഫ്റ്റ് വെയ‌ർ ഉപയോ​ഗപ്പെടുത്തേണ്ട ​ഗതികേടിൽ നിന്ന് ജനങ്ങളെ രക്ഷിക്കുമെന്നും കോൺ​ഗ്രസ് അവകാശപ്പെടുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?