സോണിയ റായ്ബറേലിയിൽ; രാഹുൽ ഗാന്ധി അമേഠിയില്‍; കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

Published : Mar 07, 2019, 09:48 PM ISTUpdated : Mar 07, 2019, 10:43 PM IST
സോണിയ റായ്ബറേലിയിൽ;  രാഹുൽ ഗാന്ധി അമേഠിയില്‍; കോൺഗ്രസിന്‍റെ  ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

Synopsis

പതിനഞ്ച് സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഗുജറാത്തിലെ നാലും യുപിയിലെ പതിനൊന്നും സീറ്റുകളിലാണ് പ്രഖ്യാപനം.

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പതിനഞ്ച് സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്.

യുപിയിലെ റായ്ബറേലിയിൽ നിന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും മത്സരിക്കും. സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ നിന്നുതന്നെയായാവും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ തവണയും ജനവിധി തേടുന്നത്. സൽമാൻ ഖുർഷിദ് ഫറൂഖാബാദിൽ മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയില്‍ ഇല്ല. ഗുജറത്തിലെ നാലും ഉത്തർപ്രദേശിലെ 11 ഉം മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

പട്ടികയിലുള്ള മറ്റ് സ്ഥാനാർഥികൾ:

അഹമ്മദാബാദ് വെസ്റ്റ്– രാജു പരമർ

ആനന്ദ് – ഭരത്‌സിങ് എം. സോലൻകി

വഡോദര– പ്രശാന്ത് പട്ടേൽ

ഛോട്ടാ ഉദയ്പൂർ – രഞ്ജിത് മോഹൻസിങ് രത്‌വ

ബഹരൻപുർ – ഇമ്രാൻ മസൂദ്

ബുദൗൻ – സലീം ഇക്ബാൽ ശർവേണി

ദൗരാഹ്ര – ജിതിൻ പ്രസാദ്

ഉന്നാവാ – അനു ടൻഡൻ

ഫറൂഖാബാദ് –സൽമാൻ ഖുർഷിദ്

അക്ബർപുർ – രാജാറാം പാൽ

ജലാൻ – ബ്രിജ് ലാൽ ഖബ്റി

ഫൈസാബാദ്– നിർമൽ ഖത്രി

കുശിനഗർ – ആർ.പി.എൻ.സിങ്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?