'നമോ' ടീഷര്‍ട്ട് ധരിച്ച് രാഹുലിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചു; ജീവനക്കാരനെ പുറത്താക്കി കോണ്‍ഗ്രസ്

Published : Apr 26, 2019, 09:02 PM ISTUpdated : Apr 26, 2019, 10:31 PM IST
'നമോ' ടീഷര്‍ട്ട് ധരിച്ച് രാഹുലിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചു; ജീവനക്കാരനെ പുറത്താക്കി കോണ്‍ഗ്രസ്

Synopsis

വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ടിന് പിന്നില്‍ നീല അക്ഷരത്തില്‍ മോദിയുടെ പേര് പതിച്ചത് ചടങ്ങില്‍ പങ്കെടുത്ത പലരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാരനെതിരെ പാര്‍ട്ടി നടപടി എടുത്തത്.

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് എഴുതിയ ടീഷര്‍ട്ട് ധരിച്ച് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ ഒട്ടിച്ച ജീവനക്കാരനെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. ജയ്പൂരിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് വെള്ളിയാഴ്ചയാണ് ജീവനക്കാരനെ  പുറത്താക്കിയത്. 

കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ പങ്കെടുത്ത  പരിപാടിക്കിടെയാണ് നരേന്ദ്ര മോദിയുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജീവനക്കാരന്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ ഒട്ടിച്ചത്. വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ടിന് പിന്നില്‍ നീല അക്ഷരത്തില്‍ മോദിയുടെ പേര് പതിച്ചത് ചടങ്ങില്‍ പങ്കെടുത്ത പലരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാരനെതിരെ പാര്‍ട്ടി നടപടി എടുത്തത്.

2016 ജനുവരിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ വിതരണം ചെയ്ത ടീഷര്‍ട്ടാണിത്. പരിപാടിയുടെ പേരിനൊപ്പമാണ് നരേന്ദ്ര മോദിയുടെ പേരും ടീഷര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതിരുന്ന ജീവനക്കാരന്‍ കോണ്‍ഗ്രസ് പരിപാടിക്ക് അതേ ടീഷര്‍ട്ട് ധരിച്ച് എത്തുകയായിരുന്നു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?