രാമഭക്തരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ല; സ്മൃതി ഇറാനി

By Web TeamFirst Published Mar 31, 2019, 11:11 AM IST
Highlights

ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ച് രാമജന്മഭൂമിയെ വണങ്ങാത്തവര്‍ക്ക് രാമഭക്തര്‍ വോട്ട് ചെയ്യില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
 

ആഗ്ര: ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ച,് രാമജന്മഭൂമിയെ വണങ്ങാത്തവര്‍ക്ക് രാമഭക്തര്‍ വോട്ട ചെയ്യില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.  പ്രിയങ്കാ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള സ്മൃതി ഇറാനിയുടെ കടന്നാക്രമണം.

അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്മൃതിയുടെ പരാമര്‍ശം വന്നത്. ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച പ്രിയങ്ക അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തില്‍ കയറിയില്ല. ഇതാണ് സ്മൃതിയുടെ പരാമര്‍ശത്തിന് കാരണമായത്.   

വലിയ രാമഭക്തരാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നാട്യം. ശ്രീരാമന്‍ ജീവിച്ചിരുന്നിലെന്ന് കയ്യെഴുത്ത് പ്രതികള്‍ ഒപ്പിട്ടുനല്കി വാദിച്ചവരാണ് അവര്‍. വോട്ട് ബാങ്ക് ചോരുമെന്ന് പേടിച്ച് ഒരിക്കല്‍ പോലും രാമക്ഷേത്രത്തില്‍ തൊഴാന്‍ അവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാമഭക്തനായ ഒരാളുടെ വോട്ട് പോലും കോണ്‍ഗ്രസിന് ലഭിക്കില്ല. സ്മൃതി ഇറാനി പറഞ്ഞു. 


 

click me!