വിവാഹത്തിനിടെ തെരഞ്ഞെടുപ്പ് പ്രതിജ്ഞ; വ്യത്യസ്തരാണീ ​ദമ്പതികൾ

Published : Apr 06, 2019, 08:40 PM ISTUpdated : Apr 06, 2019, 08:49 PM IST
വിവാഹത്തിനിടെ തെരഞ്ഞെടുപ്പ് പ്രതിജ്ഞ; വ്യത്യസ്തരാണീ ​ദമ്പതികൾ

Synopsis

തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരൻമാർക്ക് ബോധവൽക്കരണം നടത്തുകയാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരുകൂട്ടം വധൂവരൻമാർ.  

കാൺപൂർ: വോട്ട് ചെയ്യുക എന്നത് രാജ്യത്തെ ഓരോ പൗരന്റേയും കടമയാണ്. എന്നാൽ ആ കടമ നിർവഹിക്കാത്ത ഒരുപാട്  ആളുകളുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരൻമാർക്ക് ബോധവൽക്കരണം നടത്തുകയാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരുകൂട്ടം വധൂവരൻമാർ.  

ആദിവാസി കല്ല്യാൺ സമിതി സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ 11 വധൂവരൻമാരാണ് ഉണ്ടായിരുന്നത്. 'എട്ടാമത്തെ വിവാഹപ്രതിജ്ഞ വളരെയധികം പ്രാധാന്യം അർഹിക്കുന്നു, വോട്ടുചെയ്യൽ പ്രക്രിയ പൂർത്തിയാക്കുക' എന്ന ബാനർ പ്രദർശിപ്പിച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾക്ക് ശേഷം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് നവദമ്പതികൾ പ്രതിജ്ഞ എടുക്കുന്ന ചടങ്ങും സമിതി സംഘടിപ്പിച്ചു. 
 
വോട്ട് ചെയ്യുക എന്നത് ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണെന്ന സന്ദേശം ഈ വിവാഹത്തിലൂടെ നൽകാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. മതാചാര പ്രകാരം വിവാഹത്തിന് ഏഴ് പ്രതിജ്ഞയാണുള്ളത്. എന്നാൽ 11 വധൂവരൻമാർ പങ്കെടുത്ത വിവാഹചടങ്ങിൽ ഏട്ട് പ്രതിജ്ഞയാണ് എടുത്തിട്ടുള്ളത്. വോട്ടുചെയ്യൽ പ്രക്രിയ പൂർത്തിയാക്കുക എന്നതാണ് എട്ടാമത്തെ പ്രതിജ്ഞയെന്നും ആദിവാസി കല്ല്യാൺ സമിതി അം​ഗം മനോജ് കുമാർ പറഞ്ഞു. വധൂവരൻമാർക്ക് സംഘാടകർ കിടക്കകൾ, റഫ്രിജറേറ്ററുകൾ എന്നിവ സമ്മാനമായി നൽകിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?