ബംഗാളില്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

Published : Mar 20, 2019, 08:12 PM ISTUpdated : Mar 20, 2019, 08:33 PM IST
ബംഗാളില്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ട രണ്ട് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

Synopsis

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്താതെ 42 ൽ 38 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നേരത്തേ സിപിഎം പ്രഖ്യാപിച്ചിരുന്നത്.   

കൊല്‍ക്കത്ത: കോൺഗ്രസിനായി ഒഴിച്ചിട്ട നാല് സീറ്റിൽ രണ്ടിടത്തുകൂടി സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജംഗിപ്പൂർ, ഉത്തർ മാൾഡ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്താതെ 42 ൽ 38 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് നേരത്തേ സിപിഎം പ്രഖ്യാപിച്ചത്. 

നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസുമായുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും സഹകരണ സാധ്യതകൾ പൂർണമായി അടഞ്ഞതിന് ശേഷം മാത്രമേ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളുവെന്നുമായിരുന്നു സിപിഎം അധ്യക്ഷൻ ബിമൻ ബോസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കോൺഗ്രസ് നിലപാട് അറിഞ്ഞ ശേഷം സാഹചര്യമനുസരിച്ച് അവശേഷിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബിമൻ ബോസ് പറഞ്ഞു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?