തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ നാല് സീറ്റുകളിൽ മുന്നിൽ

By Web TeamFirst Published May 23, 2019, 9:29 AM IST
Highlights

ലീഡ് നേടിയവയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയുമുണ്ട്. മധുര, കോയമ്പത്തൂര്‍, നാഗപ്പട്ടണം, തിരുപ്പൂർ എന്നിവിടങ്ങളില്‍ ഇടത് മുന്നേറ്റം നടത്തുകയാണ്.

ചെന്നൈ: തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ നാല് സീറ്റുകളിൽ മുന്നിൽ. ലീഡ് നേടിയവയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയുമുണ്ട്. മധുര, കോയമ്പത്തൂര്‍, നാഗപ്പട്ടണം, തിരുപ്പൂർ എന്നിവിടങ്ങളില്‍ ഇടത് മുന്നേറ്റം നടത്തുകയാണ്. കേരളത്തില്‍  പിന്നോട്ട് പോകുമ്പോഴാണ് തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന്റെ മികച്ച പ്രകടനം. 

തമിഴ്‍നാട്ടിലെ വ്യവസായ ശാലകളുടെ കേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളെല്ലാം തൊഴിലാളി യൂണിയനുകളുടെ ശക്തമായ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ബിജെപിക്കൊപ്പം സഖ്യം ചേർന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ ശക്തമായ ഭരണവിരുദ്ധവികാരമുള്ള തമിഴ്‍നാട്ടിൽ ഈ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികളുടെ മുന്നേറ്റം ശ്രദ്ധേയമാണ്.

പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഇടത് പാർട്ടികൾ തമിഴ്‍നാട്ടിൽ ശ്രദ്ധേയമായ സാന്നിധ്യമാകുന്നത്. ഡിഎംകെ സഖ്യത്തോടൊപ്പമാണ് ഇവിടെ ഇടത് സ്ഥാനാർത്ഥികൾ മത്സരിച്ചത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!